Malayalam lyrics
പോരാളീ ലക്ഷ്യത്തിൻ വീരാളീ നേരിന്റെ പോരാളീ മുന്നേറും തീയായി വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ മുന്നിൽ വിജയം രാജാവിൻ ചെങ്കോലില്ലേൽ അടിമ കണ്ണില്ലേ അറിവില്ലാ പൈതൽ നീയാകാതെ പണം തേടും മനുഷ്യകുലത്തിന്നധിപൻ നീയാണേ പതറാതെ പൊരുതേണം വീറോടെ പഴയ കഥ മായ്ക്കാതെ മായ്ച്ചു നീക്കാതെ മണ്ണിൽ പുതിയ വീരൻ വരുമേ പുതുമകളെ മായ്ക്കാതെ നീ മറയ്ക്കാതെ മണ്ണിൽ പുതിയ കതിര് വരുമേ വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ ഉയർന്നു വാ നീ ഉയർന്നു വാ നീ തീ പടർത്തി വാ അരികെ നിന്നെ തകർത്തിടാൻ നിന്നെ അടക്കിടാൻ വന്നാൽ എതിർത്ത് നീ നില്ലെടാ എരിതിരിയിൽ ഏറും തീയായ് നീയും ഇരുളും നീക്കുമേ നിൻ കനവിൽ വന്ന തീയും മാറ്റി മുന്നേറുവാൻ കാട്ടും വഴിയാകുമല്ലോ നായകാ വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ വീഴാതെ കൺകൾ മൂടാതെ പിന്നിലോടാതെ തളരാതെ കാൽകൾ ഇടറാതെ നീയോ പതറാതെ
Song details
വര്‍ഷം: 2026
സംഗീതം: ഗോവിന്ദ് വസന്ത
ഗാനരചന: സി എസ് മനുവർദ്ധൻ
ഗായകര്‍: സി എസ് മനുവർദ്ധൻ, എവുജിൻ ഇമ്മാനുവേൽ, ജോയേൽ ജെ ബെൻസിയർ, വിനേഷ് ധരൻ, റിയ അന്ന റോയ്, അരുവി, അശ്വിൻ
വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ജി ഡി നായിഡു (ജിഡിഎൻ)
- Singer: സി എസ് മനുവർദ്ധൻ
- Singer: എവുജിൻ ഇമ്മാനുവേൽ
- Singer: ജോയേൽ ജെ ബെൻസിയർ
- Singer: വിനേഷ് ധരൻ
- Singer: റിയ അന്ന റോയ്
- Singer: അരുവി
- Singer: അശ്വിൻ
- Film / album: ജി ഡി നായിഡു (ജിഡിഎൻ)
- Composer: ഗോവിന്ദ് വസന്ത
- Lyricist: സി എസ് മനുവർദ്ധൻ