Malayalam lyrics
പൊന്നരയാലിലെ കിങ്ങിണിച്ചില്ലയിൽ കൂടുകൂട്ടും കിളിമകളേ കാവും കുളവും കതിരണിവയലും കണ്ടുവരുന്നവളേ എന്റമ്മയും അച്ഛനുമവിടെയുണ്ടോ എന്റമ്മയും അച്ഛനുമവിടെയുണ്ടോ (പൊന്നരയാലിലെ...) ആരോരുമില്ലാതെ അലയുകയാ ണെന്നെന്നമ്മയറിയരുതേ അമ്മിഞ്ഞപ്പാലൂട്ടാൻ കൊതിച്ചൊരെ ന്നമ്മതൻ അകവും നൊന്തുതേങ്ങും ആ മിഴിയീറനാകും (പൊന്നരയാലിലെ...) അരുമക്കിടാങ്ങളെ ഊട്ടിയുറക്കുവാൻ അമ്മക്കിളികൾ പറന്നുപോയീ അകലേ ആകാശചക്രവാളത്തിലെ അന്തിത്തിരിയുമണഞ്ഞൂ ആ സാന്ധ്യരാഗവും മാഞ്ഞു (പൊന്നരയാലിലെ...)
Song details
Music: മോഹൻ സിത്താര
Film/album: പൂവുകൾക്കു പുണ്യകാലം
- Singer: കെ എസ് ചിത്ര
- Film / album: പൂവുകൾക്കു പുണ്യകാലം
- Composer: മോഹൻ സിത്താര
- Lyricist: ബാലകൃഷ്ണൻ