Malayalam lyrics
പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ കണ്ണിനും കണ്ണായി വന്നില്ലേ ഇളം കന്നിനിലാവിന്‍ വിളക്കല്ലേ കണികാണാം ഒരു പൂമൊട്ട് കാതില്‍ ഒരു താരാട്ട് കാണാംതുമ്പി തേനൂട്ട് (പൊന്നിട്ട പെട്ടകം) തങ്കം നിന്നെ കാണാന്‍ ഇന്നു താമരപൂക്കള്‍ വന്നു കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍ ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു കൈവിരലാല്‍ നീ തൊടുമ്പോള്‍ മഞ്ജീരത്തില്‍ പൊന്‍ വെളിച്ചം എന്‍റെ പുണ്യംപോലാ സിന്ദൂരം (പൊന്നിട്ട പെട്ടകം) താഴംപൂവേ നിന്നെ മിഴി തേന്മഴയില്‍ ഞാന്‍ മൂടും നീരാടും നിന്മുന്നില്‍ മണിത്താരകള്‍ കാവല്‍നില്‍ക്കും അന്നമായി നീ പുഞ്ചിരിക്കും അമ്മയേപോല്‍ സ്നേഹമൂട്ടും നിറപൗര്‍ണ്ണമിയല്ലോ നീ എന്നും (പൊന്നിട്ട പെട്ടകം)
Song information
വര്‍ഷം: 1999
സംഗീതം: ബേണി ഇഗ്നേഷ്യസ്
ഗാനരചന: എസ് രമേശന്‍ നായര്‍
ഗായകര്‍: എ ആര്‍ രഹന
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
അഭിനേതാക്കള്‍: മോഹിനി
വരികൾ: ആദര്‍ശ് കെ ആര്‍, മാധവഭദ്രൻ
Album: പ്രണയനിലാവ്
Explore this song
- Singer: എ ആര്‍ രഹന
- Film / album: പ്രണയനിലാവ്
- Composer: ബേണി ഇഗ്നേഷ്യസ്
- Lyricist: എസ് രമേശന്‍ നായര്‍