Malayalam lyrics

ആ...
പൊൻകിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കള്‍ കൺതുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടില്‍
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലെ
മന്ദഹാസം നിലാവായ് നീ തരില്ലെ
നീയെന്നുള്ളില്‍ പ്രിയ രാഗമല്ലെ
പൊൻകിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
പൊന്നിതള്‍പ്പൂ വാരിച്ചൂടും
കാവിനുള്ളില്‍ നീ വന്നാല്‍
പൊന്നുരച്ചു നാവില്‍ ചാര്‍ത്തിടാം 
ആ..തേൻകിളിപ്പെണ്‍ താളംതുള്ളും
കുന്നിന്മേലെ നീ വന്നാല്‍
തേനെടുത്ത് ചുണ്ടില്‍ തേച്ചിടാം
താരുണ്യം തുളുമ്പി നില്‍ക്കും
താഴമ്പൂവായ്
സ്നേഹത്തിന്‍ ദലങ്ങള്‍ മൂടും
മോഹച്ചാറായ്
പൂചൂടും സൗന്ദര്യമേ വരൂ നീ
ശ്രീയേകും സൗഭാഗ്യമേ
പൊൻകിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
കിന്നരിപ്പൂ മുത്തം ചൂടി 
രാവില്‍ക്കൂട്ടില്‍ നീ വന്നാല്‍
കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം
ആ..പള്ളിമേടക്കുന്നിന്മേലെ 
പാട്ടും പാടി നീ വന്നാല്‍
കൈപിടിച്ചു മുത്തം നല്‍കീടാം
ലാവണ്യം തുടിച്ചു നില്‍ക്കും
പൂത്തുമ്പിയായ്
തൂമഞ്ഞിന്‍ കണങ്ങള്‍ ചൂടും
സ്നേഹത്താരായ്
തേനൂറും സൗരഭ്യമേ വരൂ നീ
പൂമൂടും സംഗീതമായ്
പൊൻകിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കള്‍ കൺതുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടില്‍
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലെ
മന്ദഹാസം നിലാവായ് നീ തരില്ലെ
നീയെന്നുള്ളില്‍ പ്രിയ രാഗമല്ലെ
പൊൻകിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ

Song video

Watch on YouTube

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: മാർക്ക് ആന്റണി

Song video

Watch on YouTube