Malayalam lyrics

പൊൻതാമരകൾ നിൻ കണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
സഖീ, നീ വസന്തം അതിൽ ഞാൻ സുഗന്ധം
തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം...
സഖീ, നീ വസന്തം അതിൽ ഞാൻ സുഗന്ധം
തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം...
പൊൻതാമരകൾ....
തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവി...
മണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവി
തേനലിയും ചുണ്ടിണയിൽ ചിരിയുടെ പാലരുവി...
മണമൊഴുകും കവിളിണയിൽ നാണത്തിൻ കുളിരരുവി
ഓ ഓ മനസ്സിന്റെ ഉള്ളിൽ മധുമാസപുഷ്പങ്ങൾ
പുലർക്കാലസ്വപ്നങ്ങൾ ജലരേഖകൾ...
ഓ..ഹൊഹൊഹൊ...
പൊൻതാമരകൾ നിൻ കണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
സഖീ, നീ വസന്തം അതിൽ ഞാൻ സുഗന്ധം
ഉം..തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം...
പൊൻതാമരകൾ....
ഞാനലിയും കണ്ണിണയിൽ മധുവിധുയാമിനികൾ
വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ
ഞാനലിയും കണ്ണിണയിൽ മധുവിധുയാമിനികൾ
വിരലിഴയും വിരിമാറിൽ സ്നേഹത്തിൻ മാറ്റൊലികൾ
ഓ ഓ നിനക്കെന്റെ ഉള്ളിൽ അഭിഷേകപുഷ്പങ്ങൾ
അലങ്കാ‍രദീപങ്ങൾ നിറമാലകൾ
ഓ..ഹൊഹൊഹൊ...
പൊൻതാമരകൾ നിൻ കണ്ണിണകൾ
കന്നിക്കുളിരലയിൽ പാറുന്ന കുറുനിരകൾ
സഖീ, നീ വസന്തം അതിൽ ഞാൻ സുഗന്ധം
തുടിയ്ക്കും ഹൃദന്തം തുളുമ്പും മരന്ദം...
ലലലാ ലലലലലലലല
ലലലാ ലലലലലലലല

Song information

വര്‍ഷം: 1977

സംഗീതം: കെ ജെ ജോയ്‌

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി

വിശദവിവരങ്ങള്‍: ഷക്കീബ് വക്കം

Album: ആരാധന

Explore this song