Malayalam lyrics
പകൽ മായും മുകിൽ മാനം വിടവാങ്ങും വിഷാദരാഗം നിലാവുപൊലിയും യാമമായ് ഓർമ്മയിൽ നിൻ മുഖം മാത്രമായ് ഇവിടെ ഞാൻ മാത്രമായ് നിഴൽപോലും യാത്രയായ് പകൽ മായും മുകിൽ മാനം വിടവാങ്ങും വിഷാദരാഗം രാക്കടലാടും ഹൃദയം സാന്ത്വനം തേടുകയായി നെഞ്ചിൻ മുരളിയിലേതോ പാഴ്ശ്രുതി മൂടുകയായി കണ്ണീർക്കിനാവേ നിന്നെക്കാണാൻ മനസ്സു വിതുമ്പുകയല്ലോ സ്നേഹാഞ്ജലി നൽകുകയല്ലോ പകൽ മായും മുകിൽ മാനം വിടവാങ്ങും വിഷാദരാഗം കുഞ്ഞുകിനാവിൻ ചിറകിൽ കൂടുതിരഞ്ഞു പറന്നു മഞ്ഞുനിലാവിൻ തണലിൽ മൂകതപസ്സിലലിഞ്ഞും കാണാത്തിടമ്പേ നിൻ കാൽത്തളിരിൽ തുളസീദളമായ് വീണുംം ജന്മങ്ങളായ് കാത്തിരിപ്പൂ ഞാൻ പകൽ മായും മുകിൽ മാനം വിടവാങ്ങും വിഷാദരാഗം നിലാവുപൊലിയും യാമമായ് ഓർമ്മയിൽ നിൻ മുഖം മാത്രമായ് ഇവിടെ ഞാൻ മാത്രമായ് നിഴൽപോലും യാത്രയായ് പകൽ മായും മുകിൽ മാനം വിടവാങ്ങും വിഷാദരാഗം
Song video
Song details
Music: ബാപ്പി ലാഹ്‌രി
Film/album: ദി ഗുഡ് ബോയ്സ്
- Singer: കെ എസ് ചിത്ര
- Film / album: ദി ഗുഡ് ബോയ്സ്
- Composer: ബാപ്പി ലാഹ്‌രി
- Lyricist: ഗിരീഷ് പുത്തഞ്ചേരി