Malayalam lyrics

തങ്കനിലാവിൻ പൂത്താലി ഒരു
താമരനൂലിൻ പൂമാല
തരിവള പിരിവള കൈവള കാതില
കാൽത്തളയാ‍ാരു തരും
പിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരു
കുറുമ്പൊത്ത മണവാളൻ
എന്റെ കുറുമ്പൊത്ത മണവാളൻ
അവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽ
പൊന്നോണം കഴിയുമ്പം കല്യാണം
(പിരിക്കടുക്കൻ..)

പതിനെട്ടു മുഴമുള്ള ചേല തരും
പടിഞ്ഞാറു ചുവക്കണിരാകാശം
കൊച്ചരിപ്രാവിന്റെ കുഞ്ഞു തരും
കൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തി
കിട്ടാക്കുടവട്ടം കെട്ടി
മുത്താൽത്തുടു കമ്മൽ കെട്ടീ
തൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും
(പിരിക്കടുക്കൻ..)

കടവത്തെക്കാവിൽ കുളിച്ചു തൊഴും
കല്യാണച്ചമയങ്ങളഴിച്ചു വെയ്ക്കും
വെള്ളോട്ടു കൈവളയഴിച്ചു വെയ്ക്കും
വെള്ളിത്തിങ്കൾ വിളക്കുള്ള പൂമാനം
ചില്ലും ചില ചിറ്റും ചാർത്തും ചിങ്കാരത്തേവരിറങ്ങും
മഞ്ഞൾപൊടി മലരിൻ പൊടി തിരുനെറ്റിക്കുറിയാക്കും
(പിരിക്കടുക്കൻ..)

Song details

Music: എം ജയചന്ദ്രൻ

Film/album: കുടമുല്ലപ്പൂ - ആൽബം