Malayalam lyrics
പിൻ വിളി കേൾക്കുവാൻ ഒന്നു തലോടുവാൻ എന്തിനെൻ മനം തുടിച്ചൂ വെറുതേ (2) നീൾ മിഴി പീലിയാൽ ഒന്നെന്നെ നോക്കുവാൻ എന്തിനെൻ മിഴി കൊതിച്ചൂ പിൻ വിളി കേൾക്കുവാൻ ഒന്നു തലോടുവാൻ എന്തിനെൻ മനം തുടിച്ചൂ വെറുതേ എന്തിനെൻ മിഴി കൊതിച്ചൂ തന്താനാതാനാനാനാനേ (2) അരികിൽ വരുമ്പോൾ പുതിയ സുഗന്ധം ഇതുവരെ കാണാത്ത നാണം (2) ഏതോ കിനാവിന്റെ കിളിവാതിൽ ചാരി (2) ഉറങ്ങാതിരിക്കുന്നു ഞാനും (പിൻവിളി...) മൊഴികളിലാകെ മഴത്തുള്ളിക്കിലുക്കം കവിളത്തു പ്രണയ സിന്ദൂരം (2) ആരോ വരുമ്പോലെ തിരയുന്ന നേരം (2) കാണുന്നിടത്തൊക്കെ നീയായ് (പിൻ വിളി...)
Song details
Music: പ്രസാദ്
Film/album: നിഴൽ
- Singer: മുസ്തഫ
- Film / album: നിഴൽ
- Composer: പ്രസാദ്
- Lyricist: സുധാംശു
- Singer: ജി വേണുഗോപാൽ