Malayalam lyrics
പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളി മൈനേ...മൈനേ.... എന്തു ചൊല്ലി നീ...അവനോട് എന്ത് ചൊല്ലി നീ... പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളി മൈനേ...മൈനേ.... എന്തു ചൊല്ലി നീ..അവനോട് എന്ത് ചൊല്ലി നീ... കാര്യങ്ങൾ കേട്ടുവോ തിരിച്ചൊന്നു മിണ്ടിയോ ഇന്നെന്നെ കാണുവാൻ എത്താമെന്നവനോതിയോ മഞ്ചാടിക്കിളി മൈനേ........ തമ്മിൽ....കണ്ടപ്പോൾ ആദ്യം നെഞ്ചിൽ അനുരാഗം തോന്നിപ്പോയ് മനസ്സിനിണക്കിളി പാടിപോയി വീണ്ടും.....കണ്ടപ്പോൾ അറിയാതേതോ മോഹങ്ങൾ തോന്നിപ്പോയി മനസ്സിനിക്കിളി ഇളകിപ്പോയി നാണത്തിൽ മുങ്ങിക്കൊണ്ടുരിയാടി പോയി ഞാൻ അരികത്തൊന്നെത്തുമ്പോൾ തുടി തുള്ളിപ്പോയി ഞാൻ ഒരു വാക്കോതുമ്പോൾ അത് പൂവായി വിരിഞ്ഞു മലരമ്പൻ ചൂടും മണിവില്ലായി വളർന്നു കരൾ തുടിപ്പും പേറി ഞാൻ ഒരുങ്ങി നിൽപ്പാണേ... പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളി മൈനേ...മൈനേ.... എന്തു ചൊല്ലി നീ...അവനോട് എന്ത് ചൊല്ലി നീ... മഞ്ചാടിക്കിളി മൈനേ........ എന്തേ...കാണുമ്പോൾ എന്തേ തോന്നി ചെണ്ടുമല്ലി പെൺപൂവേ ഓലവാലൻ പൈങ്കിളിയെ ഇന്നെൻ പാട്ടിലിത്തിരി മധുരം തരുമോ ഞാറ്റുവേല ചെങ്കദളി കൂട്ടുകാരി പൂങ്കുഴലി അവനിന്നിനിയെത്തുമ്പോൾ പനിനീരിൽ കുളിരേണം പൂങ്കവിളിൽ കസ്തുരി ചാന്തോന്നു ചാർത്തണം നീലകുളിരരുവി ഒന്നരികെ വരാമോ പയ്യാരം ചൊല്ലാൻ ഒന്നിതിലെ വരുമോ കരൾ തുടിപ്പിൻ താളം പകർന്നു പോകാമോ.. പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളി മൈനേ...മൈനേ.... എന്തു ചൊല്ലി നീ...അവനോട് എന്ത് ചൊല്ലി നീ... പീലിക്കൊമ്പത്താടും എൻ മഞ്ചാടിക്കിളി മൈനേ...മൈനേ.... എന്തു ചൊല്ലി നീ..അവനോട് എന്ത് ചൊല്ലി നീ... കാര്യങ്ങൾ കേട്ടുവോ തിരിച്ചൊന്നു മിണ്ടിയോ ഇന്നെന്നെ കാണുവാൻ എത്താമെന്നവനോതിയോ മഞ്ചാടിക്കിളി മൈനേ........
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: മന്ത്രിമാളികയിൽ മനസ്സമ്മതം
- Singer: കെ എസ് ചിത്ര
- Film / album: മന്ത്രിമാളികയിൽ മനസ്സമ്മതം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: കൈതപ്രം