Malayalam lyrics

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചളക്കുണുക്കുമിട്ടു വിൺ രഥം....
കടന്നിത്ര വേഗം എങ്ങു മാഞ്ഞുപോയ്...
നീലനഭസ്സിൻ മേഘപടത്തിൻ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം...
ജിക്കു ജക്കു ജാം ജിങ്കു ജച്ചക്..
ജിക്കു ജക്കു ജാം ജിങ്കു ജച്ചക്...
(പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...)
വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ...
വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ...
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതി ഊതിയൂതി പൂന്തെന്നലോ
ആഴിതൻ കൈകളോ ആവണിപ്പൈതലോ
ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ...
(പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...)
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു...
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു...
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേ വാ‍നിൻ പൂവാടിയിൽ
വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ
ആരു പൊൻതാരക റാണിയോ...ജംജംജം ജം....
(പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം...)

Song information

വര്‍ഷം: 2012

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: ഷിബു ചക്രവർത്തി

ഗായകര്‍: എം ജി ശ്രീകുമാര്‍

വരികൾ: കല്യാണി

യൂട്യൂബ് ഓഡിയോ: കല്യാണി

Album: ഹസ്ബന്റ്സ് ഇന്‍ ഗോവ

Explore this song