Malayalam lyrics

പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന്
ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന്
പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന്
ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന്
വെറുംകാലേൽ നടന്നെന്റെ കരളിന്റെ
കതകെല്ലാം തുറന്നില്ലേ
കെറുവെല്ലാമിരുകാതിന്നരികത്ത്
അടക്കം പോൽ പറഞ്ഞില്ലേ
വരമ്പത്തുമിരമ്പത്തും
കുടചൂടാ മഴയത്തും
കൊടുവെയിൽ നടുവത്തും
തണലില്ലാത്തൊരിടത്തും
കാറ്റു പോലെ നിന്നെയെന്നും കാത്ത് നിന്നില്ലേ
വള്ളിത്തണ്ടായ് നിന്നോടെന്നും അള്ളിപ്പിടിച്ചു
കൊള്ളി കൊണ്ടപോലുള്ളെല്ലാം പൊള്ളിപ്പിടിച്ചു
കണ്ണുകൊതിച്ചതും ഉള്ളുനിനച്ചതും നിന്നോടൊളിച്ചു
ചുണ്ടിനുമേലതു തുള്ളികളായി നിന്നുവിറച്ചു
വെറുംകാലേൽ നടന്നെന്റെ കരളിന്റെ
കതകെല്ലാം തുറന്നില്ലേ
കെറുവെല്ലാമിരുകാതിന്നരികത്ത്
അടക്കം പോൽ പറഞ്ഞില്ലേ
നെറുകത്തും പുരികത്തും
അധരത്തിന്നരികത്തും
ചൂടുചോരകവിളത്തും
ചുമലത്തെ മറുകത്തും
മുത്തുപോലെയെന്നെയെന്നും മുത്തം വെച്ചില്ലേ
പച്ചപ്പായല് പോലെന്നുള്ളിൽ പറ്റിപ്പിടിച്ചു
പിറ്റേന്നാളെൻ മച്ചിന്നുള്ളം വെട്ടിപ്പിടിച്ചു
കണ്ണിമവെട്ടിയ നേരത്തെന്നോടുത്തിരുന്ന്
ഉള്ളം കയ്യിലു ടവ്വലു ഞെക്കിപ്പിടിച്ചിരുന്ന്

Song details

Music: ജസ്റ്റിൻ വർഗീസ്

Film/album: സൂപ്പർ ശരണ്യ

Song video

Watch on YouTube