Malayalam lyrics
പഴയൊരു പാട്ടിലെ തോണിക്കാരിയായ് പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍ ഞാന്‍ നിന്നെ ചൂടിക്കാം പഴയൊരു പാട്ടിലെ തോണിക്കാരിയായ് പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍ കാശ്മീരിലേ കമ്പിളിയും ചൂടി രാവും മയങ്ങും യാമങ്ങളില്‍ കാമുകനേ തേടിയെത്തും കാതരയാം കാറ്റിനെപ്പോല്‍ നീമാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍ പഴയൊരു പാട്ടിലെ... രാവേറെയാന്‍ ഓമനേ നീ ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ? ഈ മടിയില്‍ ഞാനൊരുക്കാം താരിതളുകളാല്‍ പൂമഞ്ചം താരാട്ടിന്‍ ഈണം പാടാം ഞാന്‍ പഴയൊരു പാട്ടിലെ തോണിക്കാരിയായ് പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍ മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍ ഞാന്‍ നിന്നെ ചൂടിക്കാം ലലലലലാലലാ........ലലലലലാലലാ....
Song details
വര്‍ഷം: 1989
സംഗീതം: എസ് പി വെങ്കിടേഷ്
ഗാനരചന: ഷിബു ചക്രവർത്തി
ഗായകര്‍: എം ജി ശ്രീകുമാര്‍, സുജാത മോഹന്‍
അഭിനേതാക്കള്‍: സുരേഷ് ഗോപി, സുമലത
വിശദവിവരങ്ങള്‍: വാമദേവൻ
വിഡിയോ: കല്യാണി
Album: നായര്‍ സാബ്
- Singer: എം ജി ശ്രീകുമാര്‍
- Singer: സുജാത മോഹന്‍
- Film / album: നായര്‍ സാബ്
- Composer: എസ് പി വെങ്കിടേഷ്
- Lyricist: ഷിബു ചക്രവർത്തി