Malayalam lyrics

പാടുന്നു ഞങ്ങൾ പാടുന്നു
വിജയത്തിൻ ലഹരിയിൽ മുങ്ങി
ആടി പാടിവരുന്നു
ഈ മണ്ണിൽ സ്വർഗ്ഗം പണിയുന്നു
ഞങ്ങൾ നാളെ 
ഈ മണ്ണിൽ സ്വർഗ്ഗം പണിയുന്നു
പാടുന്നു ഞങ്ങൾ പാടുന്നു
മാവേലിത്തമ്പുരാന്റെ നാടാണേ
പണ്ടു മാമാങ്കകഥ ചൊല്ലും നാടാണേ
മണ്ണിലും മാനത്തു നിന്നുമെങ്ങും
പൊന്നോണപ്പൂത്താലങ്ങൾ 
പൂക്കളങ്ങൾ
നന്മകൾ നിറയും നാടല്ലോ
അനുദിനമെങ്ങും
നന്മകൾ നിറയും നാടല്ലോ
പാടുന്നു ഞങ്ങൾ പാടുന്നു
ജാതിമതവർഗ്ഗവൈരാഗ്യമില്ലാത്ത
ഒരു നല്ല നാടിന്റെ ശില്പികളായ്
സത്യസമത്വത്തിൻ മന്ത്രവുമായി
ഞങ്ങൾ വരുന്നു പ്രതിജ്ഞയുമായ്
നിറപറകൾ നീളെയൊരുക്കേണം
നമ്മൾ നാളെ നിറമാലകൾ നീളെ
തൂക്കേണം
പാടുന്നു ഞങ്ങൾ പാടുന്നു
വിജയത്തിൻ ലഹരിയിൽ മുങ്ങി
ആടി പാടിവരുന്നു
ഈ മണ്ണിൽ സ്വർഗ്ഗം പണിയുന്നു
ഞങ്ങൾ നാളെ 
ഈ മണ്ണിൽ സ്വർഗ്ഗം പണിയുന്നു
പാടുന്നു ഞങ്ങൾ പാടുന്നു

Song details

Music: രാജാമണി

Film/album: പുരസ്കാരം