Malayalam lyrics
പാതകൾ ഈ പാതകൾ വിമൂകം നീളും പാളങ്ങൾ യാത്രയിൽ നിൻ യാത്രയിൽ പിന്നാലെ പോരും മോഹങ്ങൾ പൊൻ നാളമായി ഇന്നീ ഇരുൾ നീ തന്നെ നീക്കീടൂ .. നാലുപാടു ജനലുകൾ വാതിലും തുറന്നിടാം പുലരിയും പ്രസാദവം ഓടി വന്നു ചേരുവാൻ താഴെ വീഴുമെന്നാകിലും നീറും മണ്ണിനാശ്വാസമായി ഓരോ തുള്ളിയായി പോരുമീ തിരമേഘം പോലവേ പാടെ മാഞ്ഞു പോകുമോ ഭൂമി കാത്ത നനവുകൾ നിന്നിലൂടെ മണ്ണിലെ നേർത്ത ധാര നീളണം പാടെ പോകും എന്നാകിലും വേനൽ ചൂടിലാശ്ലേഷമായി താഴെ ഇലകളായി മൂടുമീ നോവിൻ തീരാ നൊമ്പരം
Song video
Song details
Music: അഫ്സൽ യൂസഫ്
Film/album: ഇമ്മാനുവൽ
- Singer: അജീഷ് അശോകൻ കാറൽ ഫ്രെനൈസ് രേഷ്മ മേനോൻ
- Film / album: ഇമ്മാനുവൽ
- Composer: അഫ്സൽ യൂസഫ്
- Lyricist: റഫീക്ക് അഹമ്മദ്