Malayalam lyrics
പാതിരാപ്പൂവിന്റെ സ്വപ്നമെല്ലാം പാർവ്വണയാമിനി സ്വന്തമാക്കി ചിറകാർന്നൊരെന്റെ വികാരമെല്ലാം നീ വിരൽത്തുമ്പിൽ പരാഗമാക്കി (പാതിരാ...) മോതിരക്കൈവിരൽ നീട്ടി താരകവാതിൽ തുറക്കാം മേലാട പൂങ്കാറ്റിനേകി പൂവള്ളിയൂഞ്ഞാലിലാടാം ലഹരി പടരും പൂനിലാവിൻ കൈകളിൽ ഞാൻ തല ചായ്ക്കും (പാതിരാ...) ആ മിഴിപ്പൂവമ്പിനാലെ ആകാശ നർത്തകിയാക്കൂ ആലിംഗനങ്ങളിൽ മൂടി ആനന്ദഭൈരവിയാക്കൂ മനസ്സു നിറയും മധുരമെല്ലാം ആദ്യരാവിൻ നിധിയാക്കൂ (പാതിരാ...)
Song video
Song details
Music: ബോംബെ രവി
Film/album: കളിവാക്ക്
- Singer: കെ എസ് ചിത്ര
- Film / album: കളിവാക്ക്
- Composer: ബോംബെ രവി
- Lyricist: കെ ജയകുമാർ