Malayalam lyrics
പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാൽമഴയുള്ളില്‍ നിറയുന്നു വേനല്‍ വിതുമ്പുമൊരോര്‍മ്മയിലലസം വെള്ളിനിലാക്കുളിരുതിരുന്നു ഓഹോ..ഓഹോ ഹോ.. പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാൽമഴയുള്ളില്‍ നിറയുന്നു മഴമുകിലാടകള്‍ അണിയും സന്ധ്യകള്‍ മഴവില്‍ കസവാല്‍ പൊതിയുന്നു അടങ്ങാത്തിരയാടും... അടങ്ങാത്തിരയാടും മോഹക്കടലോ ആത്മഹര്‍ഷങ്ങളാല്‍ പുളയുന്നു ഒരാവണിച്ചന്ദനമണിയുന്നു സ്നേഹം ഉണരുന്നു മോഹം വിരിയുന്നു പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാൽമഴയുള്ളില്‍ നിറയുന്നു എരികനലെരിയും കരളില്‍ സ്നേഹം കുളിരും മഞ്ഞായ് കുതിരുന്നു അഴലിന്‍ മൊഴിയെല്ലാം... അഴലിന്‍ മൊഴിയെല്ലാം ആര്‍ദ്രമായ് മനസ്സിന്‍ അമൃതിന്‍ കുമ്പിളില്‍ നിറയുന്നു ഒരാതിരാപ്പൂവായ് വിരിയുന്നു വാരിപ്പുണരുന്നു മാറില്‍ പടരുന്നു പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാൽമഴയുള്ളില്‍ നിറയുന്നു വേനല്‍ വിതുമ്പുമൊരോര്‍മ്മയിലലസം വെള്ളിനിലാക്കുളിരുതിരുന്നു ഓഹോ..ഓഹോ ഹോ.. പാര്‍വണചന്ദ്രിക വിടരുന്നു ഒരു പാൽമഴയുള്ളില്‍ നിറയുന്നു
Song video
Song details
Music: മോഹൻ സിത്താര
Film/album: എക്സ്ക്യൂസ് മീ ഏതു കോളേജിലാ
Song video
- Singer: ബിജു നാരായണൻ
- Film / album: എക്സ്ക്യൂസ് മീ ഏതു കോളേജിലാ
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ എസ് ചിത്ര