Malayalam lyrics
സാ രി ഗാ മ പാ ഗ മ പ ധ നി സ നി ധ പ മ ഗ രീ സാ ആ..ആ..ആ..... പാൽക്കടലിലുയരും പരമാനന്ദമേ പാഴ് മുളയിലുയണരും മുരളീഗീതമേ... പാൽക്കടലിലുയരും പരമാനന്ദമേ പാഴ് മുളയിലുയണരും മുരളീഗീതമേ (2) പഴമകളോടെ മനതാരിലുള്ള തേനേ പുതുമകളോടെ ഒഴുകുന്നു മണ്ണിലൂടെ അമൃതിൻ കയമേ സംഗീതമേ... (പാൽക്കടലിൽ...) പണ്ഡിതനും വെറുമൊരു പാമരനും ഒരു പോലെ നെഞ്ചിലുള്ള നേദ്യമേ (2) മന്നവനോ കീർത്തനമേ യാചകനോ ജീവിതമേ (2) സാധകന്റെയുള്ളിലുള്ള ശാന്തിമന്ത്രമേകസാരമേ.. (പാൽക്കടലിൽ...) ശംഖൊലിയും ഉലകിലിലെ ബാങ്കൊലിയും മണിനാഗവും ലയിച്ച പുണ്യമേ (2) വേദനയിൽ സാന്ത്വനമേ സ്നേഹസുധാസാഗരമേ (2) ജാതിഭേദമെന്ന മിഥ്യ തീണ്ടിടാത്ത നിത്യ സത്യമേ (പാൽക്കടലിൽ...) സ നീ ധ നീ സ , മ ഗ രി ഗ മ , ധ പ ധ നീ സ , ധാനിധപ , മാപമഗ , ഗാമഗ ..പാൽക്കടലിലുയരും പരമാനന്ദമേ സാ രി രി രി സ , ഗ ഗ ഗ സ , മ മമ സ, പ പ പ സ, ധ ധ ധ സ , നീ നീ നീ സ , സ സ സ രീ സാ ധനീസനീധനീ , മാ രിഗമഗരിഗ , പാ മഗസനീധനീ - പാൽക്കടലിലുയരും പരമാനന്ദമേ ത നോം തനോം തന ന നോം താനോം ത നോം തനോം തന ന നോം താനോം
Song video
Song details
Music: അലക്സ് പോൾ
Raaga: ചലനാട്ട
Film/album: റോമിയോ
- Singer: മഞ്ജരി
- Film / album: റോമിയോ
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ