Malayalam lyrics

ഓട്ടൂവളയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോടന്ത്യ യാത്ര പറയാന്‍
മറന്നു മറന്നു ഞാന്‍ മറന്നൂ
(ഓട്ടുവള...)
എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ......
(ഓട്ടുവള....)
എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു
ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൌവ്വനം
ആരെനിക്കിന്നു തിരിച്ചു നല്‍കും?
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ
പണ്ടു ചൂടിയിട്ട നിര്‍മ്മാല്യ പുഷ്പങ്ങളേ ഓര്‍മ്മയില്ലേ?
ആഹാ.....
(ഓട്ടുവള...)

Song information

വർഷം: 1972

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: വയലാർ രാമവർമ്മ

ഗായകർ: പി സുശീല

രാഗം: ശിവരഞ്ജനി

വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ

അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി

വിശദവിവരങ്ങൾ: krishnachandra - cskrish

വിഡിയോ: ഗാനസ്നേഹി

Album: ആദ്യത്തെ കഥ

Explore this song