Malayalam lyrics
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമരാമ ഹരേ ഹരേ രാമരാമരാമരാമ കൃഷ്ണ ഹരേ പീലിത്തിരുമുടി കെട്ടിവെച്ചങ്ങിനെ കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങിനെ സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ വിളിക്കുമ്പോള്‍ ഞാന്‍ വിളിക്കുമ്പോള്‍ വിളികേട്ടോടി വരൂ തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ തുളസിക്കതിരുകള്‍ സ്വീകരിക്കൂ സ്വീകരിക്കൂ (ഹരേ കൃഷ്ണാ...) ഗോപികമാരുടെ മുഖശ്രീ ചന്ദനം പൂമെയ്യിലടിമുടി പൂശിക്കൊണ്ടങ്ങനെ പല്ലവാധരങ്ങളാലഷ്ടപദി പാടുമീ വള്ളീക്കുടിലിന്നരികിലൂടങ്ങനെ കൊതിക്കുമ്പോള്‍ ഞാന്‍ കൊതിക്കുമ്പോള്‍ കനകത്തേരില്‍ വരൂ കരവല്ലികള്‍ കൊണ്ടു ഞാന്‍ ചാര്‍ത്തിക്കുമീ കമലപ്പൂമാലയണിഞ്ഞു നില്‍കൂ അണിഞ്ഞു നില്‍ക്കൂ
Song information
വർഷം: 1972
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
രാഗം: കാംബോജി
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, വിജയശ്രീ
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: ആദ്യത്തെ കഥ
Explore this song
- Film / album: ആദ്യത്തെ കഥ
- Composer: എം കെ അർജ്ജുനൻ
- Lyricist: വയലാർ രാമവർമ്മ