Malayalam lyrics
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...) ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം (ഒരു വല്ലം...) ആലിലക്കുന്നിലെ ആഞ്ഞിലിയിൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം മാനത്തെ മാരിവിൽ ചില്ലയൊന്നിൽ തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ
Song information
വര്‍ഷം: 1994
സംഗീതം: എസ് പി വെങ്കിടേഷ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍: എം ജി ശ്രീകുമാര്‍, സുജാത മോഹന്‍
അഭിനേതാക്കള്‍: മോഹന്‍ലാല്‍, ശോഭന
വരികൾ: ജിജാ സുബ്രമണ്യന്‍
സ്പോട്ടിഫൈ: യെസ്‌പീ
Album: മിന്നാരം
Song video
Additional song details
Music: എസ് പി വെങ്കടേഷ്
Singer: എം ജി ശ്രീകുമാർസുജാത മോഹൻ
Raaga: സിന്ധുഭൈരവി
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Singer: സുജാത മോഹന്‍
- Film / album: മിന്നാരം
- Composer: എസ് പി വെങ്കിടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Composer: എസ് പി വെങ്കടേഷ്