Malayalam lyrics
ഒരു പിടി മണ്ണില്‍ വേര്പിരിയുമ്പോള് ജീവനു മോക്ഷപഥം പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്ദ്രപഥം അവനിയില്‍ ഇന്നും ജനിമൃതി തേടും വിരഹം നീ പാതി വഴിയില്‍ പിരിയുകയാണോ ഒരു പിടി മണ്ണില്‍ വേര്പിരിയുമ്പോള് ജീവനു മോക്ഷപഥം വിധിയോ കൈവഴിയില്‍ തിരനാടകമെഴുതി ഒടുവില്‍ നീ തനിയേ യാത്രാമൊഴി ചൊല്ലി തമ്മില്ത്തല്ലിപ്പിരിയാന് കലഹിച്ചു പിണങ്ങാന്‍ ഇനിയും ഒന്നു വരുമോ മനസ്സുകളങ്ങുമിങ്ങും പങ്കു വെച്ചു നമ്മള് മണ്ണില്‍ നെയ്ത ബാല്യം കൊഴിഞ്ഞു മനം പിടഞ്ഞു കളിയരങ്ങൊഴിഞ്ഞു ഒരു പിടി മണ്ണില്‍ വേര്പിരിയുമ്പോള് ജീവനു മോക്ഷപഥം പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്ദ്രപഥം മരണം നാള്‍വഴിയില്‍ തെളിയുന്നതു കാണാം മതിയോ പാഴു്ജന്മം അകലങ്ങളിലഭയം മറുകരയണയാന്‍ ഇനിയുമീ യാത്ര കാവല്‍ നിന്നു കാലം ജീവനില്‍ ഒഴുകും വേദന നീങ്ങാന്‍ ഹൃദയം പൊട്ടിക്കരയാന്‍ ചിറകില്‍ പാതി കരിഞ്ഞു യവനിക താഴ്ന്നു ഒരു പിടി മണ്ണില്‍ വേര്പിരിയുമ്പോള് ജീവനു മോക്ഷപഥം പെയ്തൊഴിയാതൊരു മഴമുകിലായി തെളിയുമൊരാര്ദ്രപഥം അവനിയില്‍ ഇന്നും ജനിമൃതി തേടും വിരഹം നീ പാതി വഴിയില്‍ പിരിയുകയാണോ ഒരു പിടി മണ്ണില്‍ വേര്പിരിയുമ്പോള് ജീവനു മോക്ഷപഥം
Song details
Music: സയൻ അൻവർ
Film/album: ബ്ലാക്ക് ഡാലിയ
- Singer: കെ എസ് ചിത്ര
- Film / album: ബ്ലാക്ക് ഡാലിയ
- Composer: സയൻ അൻവർ
- Lyricist: ഐ എസ് കുണ്ടൂർ