Malayalam lyrics
ഒരു പാട്ടു നെയ്യാൻ ഒരു ഗാനം പാടാൻ ഒരുപാടു നേരമിരുന്നു ഞാൻ ഒരുപാടു നേരമിരുന്നു... കുറയേറെ മോഹിച്ചുപോയി ഞാനെങ്കിലും ഒരു വരി പോലും തെളിഞ്ഞില്ല... എന്നിൽ ഒരു വരി പോലും തെളിഞ്ഞില്ല [ഒരു പാട്ടു നെയ്യാൻ] കരതാരിൽ തൂലിക തേങ്ങി കഷ്ടം അറിയാതെ കണ്ണുനീർ തൂകി (2) ഞാൻ...അറിയാതെ കണ്ണുനീർ തൂകി [ഒരു പാട്ടു നെയ്യാൻ] കരിമുകിൽ വേണി തൻ ചുണ്ടിൽ വിരിയുന്ന നറുപുഞ്ചിരിപ്പൂവ് കാണാൻ (2) കരളിൻ അമൃതാകും കവിതേ നിൻ പുഞ്ചിരി കണികാണാൻ മോഹിച്ചിരുന്നു... ഞാൻ... കണികാണാൻ മോഹിച്ചിരുന്നു [ഒരു പാട്ടു നെയ്യാൻ]
Song information
സംഗീതം: ആര്‍ സുബ്ബലക്ഷ്മി
ഗാനരചന: കെ ശങ്കരനാരായണന്‍
ഗായകര്‍: കെ എസ് ചിത്ര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ആര്‍ സുബ്ബലക്ഷ്മി
- Lyricist: കെ ശങ്കരനാരായണന്‍