Malayalam lyrics

ഒരു പാട്ടു നെയ്യാൻ ഒരു ഗാനം പാടാൻ
ഒരുപാടു നേരമിരുന്നു ഞാൻ
ഒരുപാടു നേരമിരുന്നു...
കുറയേറെ മോഹിച്ചുപോയി ഞാനെങ്കിലും
ഒരു വരി പോലും തെളിഞ്ഞില്ല... എന്നിൽ
ഒരു വരി പോലും തെളിഞ്ഞില്ല
[ഒരു പാട്ടു നെയ്യാൻ]
കരതാരിൽ തൂലിക തേങ്ങി
കഷ്ടം അറിയാതെ കണ്ണുനീർ തൂകി (2)
ഞാൻ...അറിയാതെ കണ്ണുനീർ തൂകി
[ഒരു പാട്ടു നെയ്യാൻ]
കരിമുകിൽ വേണി തൻ ചുണ്ടിൽ
വിരിയുന്ന നറുപുഞ്ചിരിപ്പൂവ് കാണാൻ (2)
കരളിൻ അമൃതാകും കവിതേ നിൻ പുഞ്ചിരി
കണികാണാൻ മോഹിച്ചിരുന്നു...
ഞാൻ... കണികാണാൻ മോഹിച്ചിരുന്നു
[ഒരു പാട്ടു നെയ്യാൻ]

Song details

സംഗീതം: ആര്‍ സുബ്ബലക്ഷ്മി

ഗാനരചന: കെ ശങ്കരനാരായണന്‍

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍