Malayalam lyrics

ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളു
മനതാരില്‍ ആ മുഖം പതിഞ്ഞു പോയി
ഒരു നേരം ഞാനൊന്നു കേട്ടേയുള്ളൂ
മധുരമാം സ്വരമെന്നില്‍ ലയിച്ചുപോയി (ഒരുമാത്ര)
കരവല്ലികള്‍ കൊണ്ടു പുണരാനടുത്തപ്പോള്‍
മതിമറന്നന്നു ഞാന്‍ നിന്നുപോയി (കരവല്ലി)
ഒരു വാക്കു മാത്രം കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍
കനവാണതെന്നു ഞാനറിഞ്ഞു പോയി
ആ കദനം കൊണ്ടെന്‍ മനം വിതുമ്പിപ്പോയി (ഒരുമാത്ര)
പൂഞ്ചൊടിയാലെന്നെ നുകരാനണഞ്ഞപ്പോള്‍
മുരളികയെന്നു ഞാന്‍ മറന്നു പോയി (പൂഞ്ചൊടി)
ഹരികാംബോജി രാഗമുണര്‍ന്നപ്പോള്‍
സ്വരസിന്ധുവില്‍ ഞാന്‍ ഒഴുകിപ്പോയി
ആ സ്വരരാഗ വീചിയില്‍ മുഴുകിപ്പോയി (ഒരുമാത്ര)

Song details

വര്‍ഷം: 2001

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പത്മജ രാധാകൃഷ്ണൻ

ഗായകര്‍: കെ എസ് ചിത്ര

വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍