Malayalam lyrics

ഓരോ വണ്ടിൻ നെഞ്ചിലും മധുഗീതം
ഓരോ പൂവിന്നുള്ളിലും അനുരാഗം
ഏകാന്തമെൻ ചെറുപുൽക്കൂട്ടിൽ
രാഗാർദ്രയാം കിളി പാടുന്നു
പ്രിയരാഗ സന്ദേശം
(ഓരോ വണ്ടിൻ...)
കാണാൻവരും നീയെന്നോതി
വാടാമലർ കാറ്റിൽ
നൂറായിരം സ്വപ്നം നെയ്തു
വസന്തവും ഞാനും
ഏതോ മണിനാദം ദൂരെ മുഴങ്ങുന്നു
പറയാതറിയാതെ പാടാനറിയാതെ
എന്റെ മനോരഥമലയുന്നു
നീയെവിടെ ഹോ..വളർന്നുപോയ് മോഹം
(ഓരോ വണ്ടിൻ...)
വിവാഹനാൾ കൈമാറാമെൻ
വികാരസാമ്രാജ്യം
രഹസ്യമായ് നൽകാം ഞാനെൻ
സുവർണ്ണസമ്മാനം
ഹൃദയം നിറയുന്നു മൗനം മറയുന്നു
എന്തെന്നറിയാതെ ഏതെന്നറിയാതെ
ഏതോ കിനാക്കുയിലോതുന്നു
നീ വരുമോ ഹോ..കിനാക്കിളീ വീണ്ടും
(ഓരോ വണ്ടിൻ...)

Song details

Music: ടോമിൻ ജെ തച്ചങ്കരി

Film/album: കളമശ്ശേരിയിൽ കല്യാണയോഗം