Malayalam lyrics
ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം വീണലിയും പിന്‍വിളിയായ് മായാമൌനനൊമ്പരം പാഴ്മുളം കിളി പാടുമീ വഴിയോരവും ഇരുള്‍ മൂടവേ ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം പാതിമായുമൊരു പൂന്തിങ്കള്‍ പാഴ്നിലാവിന്റെ കൈത്തിരിയായ് വാടിനില്‍ക്കുമൊരു പൂക്കാലം പാഴ്ക്കിനാവിന്റെ പൊന്‍കണിയായ് വെറുതേ.......മനസ്സേ......... കൊഴിഞ്ഞ പരാഗ സുഗന്ധമണിയുകയോ........ ഇരുള്‍മഴ ചിതറും രാവില്‍ ....ഇതള്‍മിഴി ഇടറും രാവില്‍ ഓര്‍മ്മകളില്‍ പാല്‍മഴയായ് ഏതോ നാദപഞ്ചമം നൊന്തുപാടുമൊരു ശ്രീരാഗം വീണമൂളുന്ന പല്ലവിയായ് മാഞ്ഞുപോയ ലയതാളങ്ങള്‍ ഉള്ളിലൂറുന്ന വെൺനുരയായ് വെറുതേ.......മനസ്സേ.......... നനഞ്ഞ വിഷാദദളങ്ങളണിയുകയോ ..... ഇരുള്‍മഴ ചിതറും രാവില്‍ ....ഇതള്‍മിഴി ഇടറും രാവില്‍ (ഓര്‍മ്മകളില്‍ പാല്‍മഴയായ്....)
Song information
വര്‍ഷം: 1994
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍: എം ജി ശ്രീകുമാര്‍
വിശദവിവരങ്ങള്‍: Sree Jan 11 2007 Shakeeb Vakkom
Album: കിന്നരിപ്പുഴയോരം
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: കിന്നരിപ്പുഴയോരം
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ഗിരീഷ് പുത്തഞ്ചേരി