Malayalam lyrics
ഒന്നു കണ്ടനേരം നീ ഉദയരേഖപോലെ നീ ഒന്നുമിണ്ടിയപ്പോള്.. കുളിര് വെണ്ണിലാവുപോലെ മണിമിന്നൽ പൊന്‍ കതിരായ് മനതാരില്‍ വന്നവനെ എരിവേനല്‍ ചെങ്കനലില്‍ പുതുമഴയായ് പെയ്തവനേ ഇനിവിടില്ല ഞാന്‍ ഇനിവിടില്ല ഞാന്‍.. നീയെന്റെ സ്വന്തമല്ലേ... ഒന്നു കണ്ടനേരം നീ ഉദയരേഖപോലെ നീ ഒന്നുമിണ്ടിയപ്പോള്.. കുളിര് വെണ്ണിലാവുപോലെ വരവേല്‍ക്കാന്‍ പോരാം ഞാന്‍.. പള്ളിമേടയില്‍ നിന് വിരിമാറില്‍ പടരാം ഞാന്‍.. മോഹമുല്ലയായ് (2) കോലമയില്‍ പീലിയാല്‍.. പൂമെത്ത നീര്‍ത്താം ഞാന്‍ കോലമയില്‍ പീലിയാല്‍.. പൂമെത്ത നീര്‍ത്താം ഞാന്‍ പൊന്മനോരഥങ്ങളേറി നിന്റെ കനവിലൊഴുകിവരാം.. ഞാന്‍ ഒന്നു കണ്ടനേരം നീ ഉദയരേഖപോലെ നീ ഒന്നുമിണ്ടിയപ്പോള്.. കുളിര് വെണ്ണിലാവുപോലെ.. മഴവില്ലിന് തൂലികയാല്‍ നിന്റെ പൗരുഷം എന്‍ ഹൃദയത്തില്‍ ഞാനെഴുതി.. കണ്ടമാത്രയില്‍ (2) പൂത്തുലഞ്ഞു സ്നേഹമായ് ഞാന്‍ പാതിവാതില്‍ ചാരിനില്ക്കെ പൂത്തുലഞ്ഞു സ്നേഹമായ് ഞാന്‍ പാതിവാതില്‍ ചാരിനില്ക്കെ നിന്റെ മുന്നില്‍ മൗമായെന് കള്ളനാണമിളകിയുലഞ്ഞു ഒന്നു കണ്ടനേരം നീ ഉദയരേഖപോലെ നീ ഒന്നുമിണ്ടിയപ്പോള്.. കുളിര് വെണ്ണിലാവുപോലെ.. മണിമിന്നൽ പൊന്‍ കതിരായ് മനതാരില്‍ വന്നവനെ എരിവേനല്‍ ചെങ്കനലില്‍ പുതുമഴയായ് പെയ്തവനേ ഇനിവിടില്ല ഞാന്‍ ഇനിവിടില്ല ഞാന്‍.. നീയെന്റെ സ്വന്തമല്ലേ... ഒന്നു കണ്ടനേരം നീ ഉദയരേഖപോലെ നീ ഒന്നുമിണ്ടിയപ്പോള്.. കുളിര് വെണ്ണിലാവുപോലെ
Song details
Music: രാജാമണി
Film/album: പള്ളിവാതുക്കൽ തൊമ്മിച്ചൻ
- Singer: കെ എസ് ചിത്ര
- Film / album: പള്ളിവാതുക്കൽ തൊമ്മിച്ചൻ
- Composer: രാജാമണി
- Lyricist: കൈതപ്രം