Malayalam lyrics
ഓണത്തുമ്പീ ... ഓമനത്തുമ്പീ ... ചിങ്ങം പിറന്നതറിഞ്ഞില്ലേ ! മാബലി തമ്പ്രാനെഴുന്നെള്ളും നേരമായ് നാമൊന്നു ചേർന്നെതിരേറ്റിടേണ്ടേ ( ... ) പൂക്കളിറുക്കേണം പൂക്കളം തീർക്കേണം താമരപ്പൂഞ്ചോലയിൽ പോകണം, നീരാടി ആനന്ദ ധാരയിലാറാടി - ക്കോടിയുടുത്തു തെളിഞ്ഞിടേണം. (---) കർക്കിടകത്തിൻ പടികടന്ന് ശ്രാവണം വന്നിതാ എത്തി നോക്കി.! പൂവിളി കേൾക്കുന്നു..! പൂമണം വീശുന്നു..! പൂത്തുമ്പീ നീ വരൂ ഓണമായി ...!
Song information
സംഗീതം: എ ഇ വാമനൻ നമ്പൂതിരി
ഗാനരചന: അയ്യമ്പുഴ ഹരികുമാർ
ഗായകര്‍: മധു ബാലകൃഷ്ണൻ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: jnandarshan
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എ ഇ വാമനൻ നമ്പൂതിരി
- Lyricist: അയ്യമ്പുഴ ഹരികുമാർ