Malayalam lyrics

ഒഴുകുകയായ്‌ പുഴപോലേ ഓ..
പൊഴിയുകയായ്‌ മഴപോലേ
ഓർമ്മകളേ നീ തഴുകിയപോലേ
ഈറൻ വിരലുകളാലേ ഓഹ്‌
നി സ നി സ നി സ നി സ
നി സ നി സ രി മ രി മ പ
ആദ്യാനുരാഗം അഴകണിയുന്നു
ആത്മസുഗന്ധങ്ങളോടേ
തെങ്ങിളനീരിൻ തുള്ളികളെല്ലാം
ഉള്ളിൽ നിറയുന്നപോലേ മോഹം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ
പൂവിൽ നിലാവിൽ നിഴൽ എഴുതാനായ്‌
നോവിൻ മുകിൽ വന്നു മേലേ
വിങ്ങലെന്നാലും മങ്ങാതേ നീയെൻ
നെഞ്ചിൽ തെളിയുന്നതാരേ ജന്മം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ

Song details

Music: അലക്സ് പോൾ

Raaga: ദേശ്

Film/album: അച്ഛനുറങ്ങാത്ത വീട്