Malayalam lyrics

ഒളിവിലെ കളികളിന്നിതാ കാര്യമാകുന്നേ 
ഇരുളിലെ കുളിരു വന്നിതാ കനലു കോരുന്നേ
കാണാകഥയിതാ ഒരു കൂനൻ മുതുകിലേ 
കുരുവായ് കുരുവായ് പുതിയ കുരുവായ് 
തെയ് തെയ്യം തക്ക തക തെയ്യം തക്ക 
തെയ് തെയ്യം തക്ക തക തകധിമി തക്ക
പൂവിൽ കിളിയണയും മധുരം കവരാൻ 
നാവിൽ കൊതികയറും ഉലഞ്ഞു നുണഞ്ഞിടാൻ 
നേരിൻ വേരും തേടി ആരോ കൂടെക്കൂടീ...
ഉള്ളിൽ വാഴും കള്ളൻ പിടഞ്ഞേ...
പുലിവാലോ കൈയ്യിൽ ചുറ്റും ചേലായേ... 
തെയ് തെയ്യം തക്ക തക തെയ്യം തക്ക 
തെയ് തെയ്യക തക്ക തക തകധിമി തക്ക
തെയ് തെയ്യം തക്ക തക തെയ്യം തക്ക 
തെയ് തെയ്യക തക്ക തക തകധിമി തക്ക
മോഹം മലകയറും മുകിലിൽ തൊടുവാൻ
മിന്നൽക്കൊടിയവളിൽ ഇണങ്ങിയൊരുങ്ങുവാൻ
കാലം മാറും നേരം കാലക്കേടിൻ ഭാരം 
കാതിൽ ചൊല്ലി പൊള്ളും സ്വകാര്യം... 
കെണിയാലേ എല്ലാം മേലും കീഴായേ.... 
തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക 
തെയ് തെയ്യക തക്ക തക തകധിമി തക്ക
തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക 
തെയ് തെയ്യക തക്ക തക തകധിമി തക്ക
ഒളിവിലെ കളികളിന്നിതാ കാര്യമാകുന്നേ 
ഇരുളിലെ കുളിരു വന്നിതാ കനലു കോരുന്നേ
കാണാകഥയിതാ ഒരു കൂനൻ മുതുകിലേ 
കുരുവായ് കുരുവായ് പുതിയ കുരുവായ് 
തെയ് തെയ്യം തക്ക തക തെയ്യം തക്ക 
തെയ് തെയ്യം തക്ക തക തകധിമി തക്ക
തെയ് തെയ്യം തക്ക തക തെയ്യം തക്ക തക തക തക 
തെയ് തെയ്യക തക്ക തക തകധിമി തക്ക

Song video

Watch on YouTube

Song details

Music: ബിജിബാൽ

Film/album: രാജമ്മ@യാഹു