Malayalam lyrics
ഓടക്കുഴലും കൊണ്ടോടിവരൂ നീ കോടക്കാര്‍വര്‍ണ്ണാ കണ്ണാ കോടക്കാര്‍വര്‍ണ്ണാ (ഓടക്കുഴലും) കിങ്ങിണിയരയില്‍ ചാര്‍ത്തീടാനൊരു മഞ്ഞമുണ്ടു തരാം (കിങ്ങിണി) പീലികള്‍ തിരുകിയ മുത്തുക്കിരീടം കാണാറാകേണം കണ്ണാ കാണാറാകേണം (പീലികൾ) കാനനമുരളീ രാഗസുധാരസം കാതില്‍ ചൊരിയേണം (കാനന) പതിവായ് പദതളിരിതളിലൊഴുക്കാം പനിനീരാലൊരു യമുനാ (പതിവായ്) എന്നാത്മാവിൽ ഒരുക്കാം ഞാനൊരു വൃന്ദാവനപൂജാ കണ്ണാ വൃന്ദാവന പൂജാ (എന്നാത്മാവിൽ) വളയും തളയും കിലുകിലെക്കിലുക്കി വരുമോ വനമാലീ? (വളയും) ഓടക്കുഴലും............
Song information
വര്‍ഷം: 1959
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: എം എൽ വസന്തകുമാരി
രാഗം: ഖരഹരപ്രിയ
ഹിന്ദുസ്ഥാനി രാഗം: കാഫി
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍, ദുബായ്
Album: ചതുരംഗം
Explore this song
- Singer: എം എൽ വസന്തകുമാരി
- Film / album: ചതുരംഗം
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ