Malayalam lyrics
കതിരണിഞ്ഞൂ കതിരണിഞ്ഞൂ കഥകളി തൻ നാടോണപ്പൂവണിഞ്ഞു പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടി കാടായകാടുകളിൽ കളമൊഴികൾ പാടീ (കതിരണിഞ്ഞൂ ...) ആർക്കു വേണമാർക്കു വ്ഏണം അല്ലിമലർമാല ഇന്നിറുത്ത പൂക്കൾ കൊണ്ട് ഞങ്ങൾ കോർത്ത മാല പുളിയിലക്കര മുണ്ടുണ്ടോ പൂക്കിലയുണ്ടോ പൂമ്പാറ്റേ (കതിരണിഞ്ഞൂ ...) വെള്ളാമ്പൽപ്പൊയ്കയിൽ കണ്ണാടി നോക്കും കന്യകേ ജലകന്യകേ കടത്തിറക്കാം ഞാൻ കല്യാണം ചെയ്യാം ഞാൻ എനിക്കു പകരം നൽകാനെന്തൊണ്ട് സമ്മാനം വെള്ളാമ്പല്പൊയ്കയിൽ വൾലം തുഴയും തോഴാ കളിത്തോഴാ അടുത്തിരിയ്ക്കാം ഞാൻ ആത്മാവു നൽകാം ഞാൻ എനിക്കു പകരം നൽകാനെന്തൊണ്ട് സമ്മാനം (കതിരണിഞ്ഞൂ ...)
Song information
വര്‍ഷം: 1959
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍
വരികൾ: ജിജാ സുബ്രമണ്യന്‍
Album: ചതുരംഗം
Explore this song
- Singer: കെ എസ് ജോര്‍ജ്ജ്
- Singer: ശാന്ത പി നായര്‍
- Film / album: ചതുരംഗം
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ