Malayalam lyrics

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും

ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.

ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)

ആടിയ ദിവ്യാനുരാഗിലമാം രാസ

ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി

കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം..)

പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി

നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍

നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി..)

ലജ്ജാവിവശേ...ലജ്ജാവിവശേ..

ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍

ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)

തായാട്ട് കാട്ടി ഓരോ പൂവിലും

തേന്‍ വണ്ടായ് മധു തേടീ.. അവന്‍

തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: സുജാത മോഹന്‍

രാഗം: ഹിന്ദോളം

ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ആദര്‍ശ്‌ കെ ആര്‍

വിഡിയോ: സുഭാഷ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song