Malayalam lyrics

നന്ദനം പൂകും കിനാവില്‍ 
പൊന്നും ചെമ്പകം പൂക്കുന്ന നേരം
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
എന്‍ കോമളവീണയില്‍ അനുരാഗം മീട്ടിയ
ദേവഗൗതമനാരോ...ദേവഗൗതമനാരോ..
നന്ദനം പൂകും കിനാവില്‍ 
പൊന്നും ചെമ്പകം പൂക്കുന്ന നേരം
രാവിന്റെ ഈറന്‍ മുടിയിഴയില്‍
നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ
നെഞ്ചിലെ രാഗനിളാനദിയില്‍
സ്നേഹഗീതം തിരയിളകുമ്പോള്‍
ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ
മോഹമഞ്ജീരങ്ങള്‍ തന്നതാരോ
നന്ദനം പൂകും കിനാവില്‍ 
പൊന്നും ചെമ്പകം പൂക്കുന്ന നേരം
നാണം തുളുമ്പുന്ന കളമൊഴിയേ
നിന്നോടാരോതി ഈ ഗാനമാലികകള്‍
രാക്കൊമ്പിലാടുന്ന മണിമുകിലേ
നിനക്കാരേകി പാലൊളിപ്പൂനുരകൾ
ചന്ദനനൗകയില്‍ തൂവാനം താണ്ടിയ
ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ
നന്ദനം പൂകും കിനാവില്‍ 
പൊന്നും ചെമ്പകം പൂക്കുന്ന നേരം
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
എന്‍ കോമളവീണയില്‍ അനുരാഗം മീട്ടിയ
ദേവഗൗതമനാരോ...ദേവഗൗതമനാരോ..
നന്ദനം പൂകും കിനാവില്‍ 
പൊന്നും ചെമ്പകം പൂക്കുന്ന നേരം

Song video

Watch on YouTube

Song details

Music: സുനിൽ ഭാസ്കർ

Film/album: ദി ഓണറബിൾ പങ്കുണ്ണി നായർ