Malayalam lyrics
നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം തിരുമെയ്യണിയും ശ്രീ തിലകങ്ങളിൽ വര ഗോരോചനമാവാം ഞാൻ നിൻ പ്രിയ സങ്കീർത്തനമാവാം ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ ! (2) ( നന്ദ..) തരളിതമാമെൻ കരളൊരു യമുനാ നദിയായ്പാടുന്നു നിന്നേ തേടുന്നു(2) വനമലർമാലീ അറിയുന്നോ ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ..(2) കണ്ണീർപൂക്കും കാട്ടുകടമ്പായ് കാതര ജന്മം നിന്നുരുകുന്നു ( നന്ദ...) ചിന്മയ ഭാവം തിരു മുരളികയിൽ ചേർക്കും ശ്രീരാഗം നീയാം ഓംകാരം ( ചിന്മയ..) ഹൃദയ പരാഗം ചാർത്തുമ്പോൾ ഓം ജയ ജയ ശൌരേ ഹരി ഓം ജയ ജയ ഭഗവാൻ (2) ഉള്ളിൽ പൂക്കും ലഹരിയിലേതോ കയ്പോ മധുവോ നിർവൃതിയോ ( നന്ദ...)
Song video
Song details
Music: രാജാമണി
Raaga: ശുഭപന്തുവരാളി
Film/album: ഏകലവ്യൻ
- Singer: കെ എസ് ചിത്ര
- Film / album: ഏകലവ്യൻ
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി