Malayalam lyrics
നമുക്കു നല്ലൊരു കാലം പൊന്നാവണിക്കാലം സ്മൃതികളിലൊരു താലം പൊൻതാമരത്താലം തളിരിൽ തേൻതളിരിൽ പൂമധു പകരാൻ വാ കനവിൽ തേൻനിനവിൽ പൂക്കളമെഴുതാൻ വാ (നമുക്കു...) താളങ്ങൾ വേണം മേളങ്ങൾ വേണം നാദസ്വരങ്ങൾ വേണം അണിയറയിൽ പൂമണിയറയിൽ അണിയറയിൽ മണിയറയിൽ ആലോലം കിളിയേ കളമൊഴിയേ പൂങ്കുയിലേ നീ വാ (നമുക്കു...) സ്നേഹത്തിൻ ഗീതം മോഹത്തിൻ നാദം ആനന്ദം പരമാനന്ദം പുതുപുലരി പൂക്കണിയുണരും പുതുപുലരി കണിയുണരും ശ്രീകോവിൽ ഈ നടയിൽ തിരുനടയിൽ തിരുമധുരം പകരൂ (നമുക്കു...)
Song video
Song details
Music: ജെറി അമൽദേവ്
Film/album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
- Singer: ബിജു നാരായണൻഗംഗകെസ്റ്റർ
- Film / album: മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
- Composer: ജെറി അമൽദേവ്
- Lyricist: അപ്പൻ തച്ചേത്ത്