Malayalam lyrics

ഞാൻ പറക്കും വാനം നീയായ്

ദിനം ഉണരും പ്രേമം നീയായ്

പൂക്കളിൻ ഊരിലെ സുന്ദരീ

തമ്മിൽ കലരും നാം ദിനം കണ്മണീ

ആഴക്കടലായ് പൂക്കും മരമായ്

എൻ മനസ്സിൽ വേൽ പൂക്കളായ്

നിന്നെ കാണാതെ തമ്മിൽ ചേരാതെ

എങ്ങോ നാം പോകണ്

എങ്ങു പോയാലും പിന്നാലെ വന്ന്

കൺകൾ നീ മൂടണ്

തീരാദാഹം നീ വന്നാൽ തീരും പൊന്നേ

സ്നേഹമേ നിന്നിടം പ്രേമത്തിൻ വാനം

ആ നിലാവിൻ മേലേ ഇരുൾ മേഘത്തിൽ കൂടും കൂട്ടാം

എന്റെ കനവിൽ നീ ദിനവും വന്നു മഴയായ്

എൻ മോഹവും എൻ പാതയും എല്ലാമേ നീയെടീ

എൻ ശ്വാസവും എൻ ജീവനും

നിൻ കൂടെ വാഴുമേ എപ്പോഴും

നിന്നെ കാണാതെ തമ്മിൽ ചേരാതെ

എങ്ങോ നാം പോകണ്

എങ്ങു പോയാലും പിന്നാലെ വന്ന്

കൺകൾ നീ മൂടണ്

നിന്നെ കാണാതെ തമ്മിൽ ചേരാതെ

എങ്ങോ നാം പോകണ്

എങ്ങു പോയാലും പിന്നാലെ വന്ന്

കൺകൾ നീ മൂടണ്

Song information

വര്‍ഷം: 2026

സംഗീതം: ഗോവിന്ദ് വസന്ത

ഗാനരചന: സി എസ് മനുവർദ്ധൻ

ഗായകര്‍: സിദ്ധാർഥ് മേനോൻ

വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജി ഡി നായിഡു (ജിഡിഎൻ)

Explore this song