Malayalam lyrics
നീയെൻ ഉൾപ്പൂവിന്നുള്ളിൽ സ്വർണ്ണഹംസമായ് വരൂ നീ പോരൂ എൻ കൈയ്യിൽ നീയീ പൊൻ വളകൾ ചാർത്തിടൂ കൈത്തണ്ടുലഞ്ഞതിൽ കൈവളകൾ പാറ്റവേ ഈ കൈയ്യിൽ മുത്തി കണ്ണിൽ നോക്കി കാതിൽ മൂളും ഞാൻ കരിവള തരിവള ചേരും കൈത്തണ്ടിൽ പൊന്നിൻ വളകൾ കരിവരിവണ്ടുകൾ മൂളും പൊൽത്താരിൽ സ്വർണ്ണക്കിളി പോൽ നീട്ടി നീട്ടി ആലോലം പാട്ടുപാടും ആ കിളികൾ നീ പോരൂ നീ പോരൂ എന്നെന്നോടോതുന്നു (നീയെൻ...) പ്രിയതരമൊരു മധുഗാനം പ്രേമാർദ്രമാം ഈരടികൾ അകതളിർ തഴുകുകയായീ ഇന്നാരേ പാടുന്നരികിൽ ഏകതന്ത്രി ആത്മാവിൻ രാഗതന്ത്രിയായ് മാറ്റും ഹേമന്തരാവിന്റെ സംഗീതമായ് പോരൂ (നീയെൻ...) ---------------------------------------------------------------------------
Song details
Music: മോഹൻ സിത്താര
Film/album: പൊന്നുച്ചാമി
- Singer: കെ എസ് ചിത്ര
- Film / album: പൊന്നുച്ചാമി
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്