Malayalam lyrics

നിന്നെ ഞാൻ കാണുന്നു താരാപഥങ്ങളിൽ

നിൻ പദം കേൾക്കുന്നു പൂമുഖവാതിലിൽ

നിൻ ഗന്ധമറിയുന്നു വിരിയുന്ന പൂക്കളിൽ

നിൻ സ്പർശമറിയുന്നു കാറ്റിൻ തലോടലിൽ

നിന്നെ ഞാൻ കാണുന്നു താരാപഥങ്ങളിൽ

നിൻ പദം കേൾക്കുന്നു പൂമുഖവാതിലിൽ

നക്ഷത്ര രാജ്യത്തെ ഗന്ധർവനാം നിന്നെ

സ്വരരാഗ സുന്ദരിമാർ തഴുകിടുമ്പോൾ

കണ്ണീരുവറ്റിയൊരെൻ പീലിത്തടങ്ങളിൽ

തഴുകുന്നൊരിളംകാറ്റായ് വന്നിരുന്നെങ്കിൽ

കാണാത്ത ലോകത്തെ കാണാക്കിനാവുകൾ

കണ്ടുകണ്ടുറങ്ങാൻ കഴിഞ്ഞിരുന്നേനെ

വാണീദേവി തൻ ഓമനയാം നിന്നെ

മടിയിലിരുത്തി ഉറക്കിടുമ്പോൾ

സ്നേഹലാളനങ്ങൾ ഏറ്റ നിൻ ഗാനങ്ങൾ

അമൃതവർഷിണിയായ് പെയ്തിരുന്നെങ്കിൽ

നുകരാത്ത ഗന്ധത്തിൽ വിരിയുന്ന നിശ്വാസം

തരളമാം അനുഭൂതി എന്നിൽ ചൊരിഞ്ഞേനെ

നൊമ്പരമില്ലാത്ത വേദനയറിയാത്ത

സ്വർഗസിംഹാസനത്തിൽ വാണിടുമ്പോൾ

ഒരുനേരമെങ്കിലും കാണുവാനാശിക്കും

മനസ്സിന്റെ വിങ്ങൽ അറിഞ്ഞിരുന്നെങ്കിൽ

കേൾക്കാത്ത നാദത്തിൽ നിറയുന്ന മാധുര്യം

ഹൃദയതന്ത്രികളെ തൊട്ടുണർത്തിയേനേ ...

Song information

സംഗീതം: എം ജയചന്ദ്രന്‍

ഗാനരചന: പത്മജ രാധാകൃഷ്ണൻ

ഗായകര്‍: കെ എസ് ചിത്ര

വിശദവിവരങ്ങള്‍: വാമദേവൻ, എ ഗോപാലകൃഷ്ണൻ

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song