Malayalam lyrics
നിമിഷദലങ്ങളിൽ നീ മാത്രം ഇടറും നൊമ്പരമായി ഇനിയെന്റെ ഈണങ്ങളിൽ വിടചൊല്ലും വേദനയായ് വിടചൊല്ലും വേദനയായ് നിമിഷദലങ്ങളിൽ നീ മാത്രം താന്നിമരവും തളിരും നാമന്നു കോർത്ത കിനാവും തേടുന്നു നിന്നെ ആരാധിക്കാൻ ചാരത്തണയാത്തതെന്തേ ചാരത്തണയാത്തതെന്തേ (നിമിഷ...) പഞ്ചമി തീർത്ത പൊൻതോണി പാഴ്ക്കിനാവിൽ ചിതറുമ്പോൾ നീല തുളസി ഗന്ധം മാഞ്ഞു നീയോ നിഴലായി മാറി നീയോ നിഴലായി മാറി (നിമിഷ...)
Song details
Music: മോഹൻ സിത്താര
Film/album: മായപ്പൊന്മാൻ
- Singer: സുജാത മോഹൻ
- Film / album: മായപ്പൊന്മാൻ
- Composer: മോഹൻ സിത്താര
- Lyricist: എസ് രമേശൻ നായർ