Malayalam lyrics
നീലരാവിൽ ഇന്നു നമ്മൾ പാടിയാടണം ഓയ് റോമിയോ ഹോ ജൂലിയറ്റ് ഹോ ചില്ലു ഗ്ലാസിനുള്ളിൽ വീണ തുമ്പിയാകണം മേനികൾ പൂക്കണം സിരാ പടങ്ങൾ തോറുമിന്ന് ഹർഷമായ് നിലാവ് പൂത്ത് മിന്നിടുന്ന പോലാകണം ശൃങ്കാര ദാഹമോടെയിന്ന് പാടണം കമോൺ ലവ് ലീ [നീലരാവിൽ... സ്വർണ്ണ വീണ മിട്ടിയൊന്ന് പാടിടാം മെയ്യിൽ ഉമ്മകൊണ്ട് മൂടി മെല്ലെ തേടിടാം സ്വർണ്ണ വീണ മിട്ടിയൊന്ന് പാടിടാം മെയ്യിൽ ഉമ്മകൊണ്ട് മൂടി മെല്ലെ തേടിടാം ഹംസങ്ങളായ് ഇളം സ്വപ്നങ്ങളായ് സ്വർഗ്ഗങ്ങളിൽ പൂക്കും പുഷ്പങ്ങളായ് ഇഴുകാതെ മെല്ലലിഞ്ഞിടാം [നീലരാവിൽ.... കർണ്ണികാര പൂക്കൾ ചൂടിയാടിടാം തമ്മിൽ ഇഴുകി ഇഴുകി ഇഴുകിയൊന്നു ചേർന്നിടാം കർണ്ണികാര പൂക്കൾ ചൂടിയാടിടാം തമ്മിൽ ഇഴുകി ഇഴുകി ഇഴുകിയൊന്നു ചേർന്നിടാം മോഹങ്ങളായ് ദാഹങ്ങളായ് ആലസ്യത്തിൻ ആവേശമായ് ഈഅനുപമ നിമിഷമിതിൽ വാ [നീലരാവിൽ....
Song details
Music: രാജാമണി
Film/album: റെയ്ഞ്ചർ
- Singer: മാൽഗുഡി ശുഭസിന്ധു പ്രേംകുമാർ
- Film / album: റെയ്ഞ്ചർ
- Composer: രാജാമണി
- Lyricist: ഭരണിക്കാവ് ശിവകുമാർ