Malayalam lyrics

ആ...... ആ........ ആ....... ആ........
നിലാവിൻ ഇളം പീലികളായ് തലോടും സ്നേഹം പോലെ ഇന്നറിഞ്ഞു ഞാൻ
നിന്റെ മാനസം....
കിനാവിൻ മനോമഞ്ജരിയിൽ വിതുമ്പും മൗനം പോലെ ഇന്നറിഞ്ഞൂ ഞാൻ....
വിരഹനൊമ്പരം.....
ഇളം കാറ്റിൽ മുളം കാട്ടിൽ കേട്ടൂ നിൻ രാഗം.......അനുരാഗം
മലർക്കാവിൽ വസന്താഗമമായ്
കിളിപാടീ....മയിലാടീ......
അരികിലാണ് നമ്മൾ....അകലെയാകിലും
അലിയുമെന്റെ ജീവനിൽ വിദൂര താരമായ് വിടർന്നൂ നീ....
നിലാവിൻ ഇളം പീലികളായ് തലോടും സ്നേഹം പോലെ ഇന്നറിഞ്ഞു ഞാൻ
നിന്റെ മാനസം.....
തുടം മഞ്ഞിൻ നറും ചോലകൾ തേടീ
നിൻ താളം... പദ താളം.....
ഉണർന്നോടും തരംഗങ്ങൾ ചൊല്ലീ നിൻ ഗാനം.... മധുഗാനം.....
തരളമർമ്മരങ്ങൾ... പ്രണയമന്ത്രമായ്...
എന്തിനെന്റെ മോഹമായ് വിലോലചന്ദ്രികേ വളർന്നൂ നീ......... (പല്ലവി)

Song video

Watch on YouTube

Song details

Music: രവീന്ദ്രൻ

Film/album: കൗശലം