Malayalam lyrics
നിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവിൽ കിനാവാൽ നീ തലോടില്ലേ.. പ്രണയരാമഴയില്‍.... ഈ പവിഴ മല്ലികൾ തന്‍... നിറമിഴികള്‍ തഴുകൂ... വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ കിനാവിൽ കിനാവാൽ നീ തലോടില്ലേ...... മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍ മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍ പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു മെഴുകുനാളമെരിഞ്ഞപോൽ ഹൃദയരാഗമൊഴിഞ്ഞുപോയ് തളിരിതളെഴും വിരലിനാൽ തനു തഴുകിയണയൂ.... വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ കിനാവിൽ കിനാവാൽ നീ തലോടില്ലേ...... പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍ പാതിപെയ്യും നേരമെന്തേ തോർന്നുപോകുന്നു താനെയാണെന്നോർത്തു തെല്ലൊന്നല്ലലേറുമ്പോൾ അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍ പുതുനിനവുമായ് പുണരുവാന്‍ ഇനി അരികിലണയൂ..... നിലാവേ നിലാവേ നീ മയങ്ങല്ലേ കിനാവിൽ കിനാവാൽ നീ തലോടില്ലേ.. പ്രണയരാമഴയില്‍... ഈ പവിഴ മല്ലികൾ തന്‍.. നിറമിഴികള്‍ തഴുകൂ...... ആ....ആ....അ..ആ....ഉം..ഉം.. ആ....ആ....ആ...ആ....ആ..ആ....
Song details
വര്‍ഷം: 2012
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകര്‍: സുദീപ് കുമാർ, ശ്രേയ ഘോഷാൽ
വിശദവിവരങ്ങള്‍: അനൂപ് അടൂർ
വിഡിയോ: ഗാനസ്നേഹി
Album: ചട്ടക്കാരി
- Singer: സുദീപ് കുമാർ
- Singer: ശ്രേയ ഘോഷാൽ
- Film / album: ചട്ടക്കാരി
- Composer: എം ജയചന്ദ്രന്‍
- Lyricist: രാജീവ് ആലുങ്കൽ