Malayalam lyrics

നിളാനദിയുടെ നിർമ്മലതീരം

നിരുപമ ഭാവാർദ്രതീരം

കവിയുടെ ആത്മാവും കല്ലോലങ്ങളും

ചിലങ്കകളണിയുന്ന നേരം

കഥകളിച്ചമയങ്ങൾ അണിയുന്ന തീരം

(നിളാനദിയുടെ...)

ഏഴരവെളുപ്പിന്റെ ഏകാന്തയാമത്തെ

കേളി കൊട്ടുണർത്തുന്ന നേരം (2)

ഹൃദയം മറ്റൊരു കഥകളിയരങ്ങിന്റെ

കളിവിളക്കാവും മുഹൂർത്തം

പ്രകൃതിയും പൂജിക്കും പുണ്യമുഹൂർത്തം

(നിളാനദിയുടെ...)

പീലികൾ വിടർത്തുന്ന ഭാവചൈതന്യത്തെ

താളം തൊട്ടുഴിയുന്ന നേരം (2)

മനസ്സിൽ സർഗ്ഗ സരോജങ്ങൾ വിടരുന്ന

സരസ്വതി പൂജാ മുഹൂർത്തം

കവിയുടെ ഏകാർദ്ര ധന്യമുഹൂർത്തം

(നിളാനദിയുടെ...)

Song information

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പി കെ ഗോപി

ഗായകര്‍: ജി വേണുഗോപാൽ

രാഗം: വൃന്ദാവന സാരംഗ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ജിജാ സുബ്രമണ്യന്‍

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങൾ

Explore this song