Malayalam lyrics

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെയെന്നാലും ഓർമ്മവന്നെൻ 
മിഴി  നിറഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ 
കരൾ പിടഞ്ഞു
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
എൻ വാക്കുകൾ വാടിവീണ പൂക്കളായ്
മൂകസന്ധ്യയിൽ അന്യയായ് മാറി ഞാൻ 
കൂടണഞ്ഞൂ കതിരു കാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
വിരഹരാത്രിതൻ പാതിരാച്ചിന്തു ഞാൻ 
ഒന്നു കേൾക്കൂ ജീവിതം പോയൊരീ
പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെയെന്നാലും ഓർമ്മവന്നെൻ 
മിഴി  നിറഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ 
കരൾ പിടഞ്ഞു
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനീ അറിയുമോ വിങ്ങുമീ ഗദ്ഗദം

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: ഇരട്ടക്കുട്ടികളുടെ അച്ഛൻ