Malayalam lyrics

നെറ്റിയിലന്നു ഞാൻ ചാർത്തിത്തന്നൊരു
ചിത്രകം മാഞ്ഞു പോയോ (2)
ചെങ്കദളിക്കുലക്കൂമ്പിൽ നിറഞ്ഞൊരു
തേൻതുള്ളി വാർന്നു പോയോ സഖീ
തേൻതുള്ളി വാർന്നു പോയോ
(നെറ്റിയിലന്നു ഞാൻ...)
കാക്കപ്പൂക്കളെ തേടിയലഞ്ഞൊരു കാലം മറന്നു പോയോ (2)
കുളക്കടവിൽ നിൻ പാദങ്ങൾ പുൽകിയ കല്ലു മറന്നു പോയോ സഖീ
കല്ലു മറന്നു പോയോ
(നെറ്റിയിലന്നു ഞാൻ...)
നിന്റെ പ്രിയതോഴി പൂങ്കുയിൽ പാടിയ പാട്ടു മറന്നു പോയോ (2)
നിന്നുടെ പ്രിയനായ് തീരാൻ കൊതിച്ചൊരു തോഴനെ മറന്നു പോയോ സഖീ
തോഴനെ മറന്നു പോയോ
(നെറ്റിയിലന്നു ഞാൻ...)

Song information

വര്‍ഷം: 1999

സംഗീതം: ബേണി ഇഗ്നേഷ്യസ്‌

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: ബിജു നാരായണന്‍

വിശദവിവരങ്ങള്‍: ജയ

കരോക്കെ: മനു

Album: പ്രണയനിലാവ്

Explore this song