Malayalam lyrics
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ മൊഞ്ചും എൻ മനമേ... കണ്ണിൻ അഴകേ കാണും ഒലിയേ കാതിൽ തേൻ മഴയേ.. ഇനി എന്നിൽ നീ നിറയുമ്പോൾ .. നിൻ ഉയിരായ് ഞാൻ അലിയാം.. നീയും ഞാനുമീ മാമരച്ചില്ലകളിൽ കൂടു കൂട്ടിയിണങ്ങും നാളുകളിൽ നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ കുളിരിടും അനുരാഗം നനയാൻ ആരും കാണാതെങ്ങെന്നും.. ഓ... നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ മൊഞ്ചും എൻ മനമേ... ദൂരത്ത് മിന്നും താരകം നാണിച്ചു കണ്ണു ചിമ്മവേ .. നീ നീല രാവായ്.. താരാട്ട് പാടും രാപ്പാടിയാകാം ഞാൻ.. ഓ.. നീയെന്റെ കനവാകവേ ജീവന്റെ മധു തൂകവേ.. നീരാടുവാനായ് നീ വന്നു ചേർന്നു നാമലിഞ്ഞൊന്നായി... നീയും ഞാനുമീ മാമരച്ചില്ലകളിൽ കൂടു കൂട്ടിയിണങ്ങും നാളുകളിൽ നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ കുളിരിടും അനുരാഗം നനയാൻ ആരും കാണാതെങ്ങെന്നും.. ഓ... നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ മൊഞ്ചും എൻ മനമേ... കണ്ണിൻ അഴകേ കാണും മൊഴിയേ കാതിൽ തേൻ മഴയേ.. മഴയേ....മഴയേ....
Song details
Music: ഗിരീഷ് സൂര്യനാരായണൻ
Film/album: അങ്കരാജ്യത്തെ ജിമ്മൻമാർ
- Singer: ഹരിഹരൻനിഖിത മാത്യു
- Film / album: അങ്കരാജ്യത്തെ ജിമ്മൻമാർ
- Composer: ഗിരീഷ് സൂര്യനാരായണൻ
- Lyricist: ഒ എസ് ഉണ്ണികൃഷ്ണൻ