Malayalam lyrics

നീരവമൊഴുകുന്ന മേഘങ്ങളിൽ സന്ധ്യ

കുങ്കുമവർണ്ണങ്ങൾ വിതറുന്നു....

കളകളമൊഴുകും നിളയുടെ പുളിനത്തിൽ

കഥകളെഴുതി മായ്ക്കുന്നൂ...

കാലം കഥകളെഴുതി മായ്ക്കുന്നൂ...

(നീരവമൊഴുകുന്ന....)

എത്ര പ്രണയങ്ങൾ പൂവണിഞ്ഞു നിളേ...

എത്ര പ്രണയങ്ങൾ ഭഗ്നമായി..(2)

എത്ര ജീവിത കഥകൾക്കു നീ

സാക്ഷിയായി മോഹന രാഗമായി...

എത്ര ജീവിത കഥകൾക്കു നീ

സാക്ഷിയായി മോഹന രാഗമായി...

(നീരവമൊഴുകുന്ന....)

ഗതിമാറിയൊഴുകുന്ന കാലപ്രവാഹത്തിൽ

സാന്ത്വനമാശിച്ചു വന്നു ഞാൻ...(2)

എന്റെ ദുഃഖങ്ങളെ തഴുകിയുറക്കൂ

താരാട്ടു പാട്ടിന്റെ ഈണമായി...

എന്റെ ദുഃഖങ്ങളെ തഴുകിയുറക്കൂ

താരാട്ടു പാട്ടിന്റെ ഈണമായി...

(നീരവമൊഴുകുന്ന....)

Song information

സംഗീതം: ആല്‍ബര്‍ട്ട്‌ വിജയന്‍

ഗാനരചന: ടി പി പ്രഭാകരൻ

ഗായകര്‍: ജി വേണുഗോപാൽ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഇന്ദുലേഖ സജീവ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song