Malayalam lyrics

ഈ ചില്ലയിൽ നിന്ന് ഭൂമിതൻ കൗമാര-

കാലത്തിലേക്ക് പറക്കാം............(2)

വാക്കുകളൊക്കെ പിറക്കുന്നതിൻ മുൻപ് 

പൂക്കും നിലാവിൽ കളിക്കാം........(2)

(വാക്കുകളൊക്കെ............കളിക്കാം)

ലാ ലാ ലാ ലാ ലാല്ല ലാ..........ലാ ലാ ലാ 

സൗരമയൂഖങ്ങൾ മാത്രമുടുത്തു നാം 

ഈറൻ മഴക്കാടിനുള്ളിൽ(ലാ ലാ.....ലാ ല്ല ലാ)(2 )

വള്ളികളായി പിണഞ്ഞു നിൽക്കാം 

നമ്മുക്കൊന്നിച്ചൊരേപൂവിടർത്താം 

പൊൻവെയിലിലകളിലെന്നപോലെ 

എന്നിൽനിന്നെ തിരഞ്ഞു പടർന്നു ചേരാം(2)

                                   (ഈ ചില്ലയിൽ..........പറക്കാം) 

ആഹാ ഹാ ഹാ....................ലാ ല്ല ലാ 

ആദ്യമലിഞ്ഞ സുഗന്ധം കലർന്നൊരു 

പ്രാതസുതാര്യ ജലത്തിൽ(2)

ആഴങ്ങളിൽ വച്ച് കൈകൾ കോർക്കാം 

ജലപാതം പുതച്ചൊന്നു നിൽക്കാം 

വെണ്ണിലാവെന്നപോലെ അലകളിൽ-

നിന്നിൽ എന്നെ പകർന്നു നിറഞ്ഞൊഴുകാം(2)

                              (ഈ ചില്ലയിൽ..............കളിക്കാം)

Song information

Music: ഷഹബാസ് അമൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ജി വേണുഗോപാൽ

Film/album: ജൂൺ മഴയിൽ - ആൽബം

Explore this song