Malayalam lyrics
നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് സദാ തിരയുന്നു മറവിയിലൊരീണം പോയിടും കാലമേ കാത്തതെന്താണോ ഇത്തിരി പൊൻ കുങ്കുമം നിൻ നെറ്റിയിൽ ചാർത്തിയില്ലെന്നാകിലും എൻ സന്ധ്യയല്ലേ നീ ഒത്തിരി പൂ നുള്ളി നിൻ കാർകൂന്തലിൽ ചൂടിയില്ലെന്നാകിലും വാസന്തമല്ലേ നീ ഒന്നായിടും ഈ വേളയിൽ നാം മാത്രമായ് ഈ പാതയിൽ തുടരാം നാം മാത്രമായ് ഈ പാതയിൽ തുടരാം നീളുമീ പാതയിൽ യാത്രയായ് നാം ആദ്യമായ് പകലു തീരാൻ നേരമെങ്കിലും അരികിലാകാനായ് സദാ തിരയുന്നു മറവിയിലൊരീണം പോയിടും കാലമേ കാത്തതെന്താണോ
Song details
വര്‍ഷം: 2026
സംഗീതം: അനന്തരാമൻ അനിൽ
ഗാനരചന: സുമീഷ് ഗംഗാസുന്ദര്‍
ഗായകര്‍: വിഷ്ണു സുനിൽ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുരമീ ജീവിതം
- Singer: വിഷ്ണു സുനിൽ
- Film / album: മധുരമീ ജീവിതം
- Composer: അനന്തരാമൻ അനിൽ
- Lyricist: സുമീഷ് ഗംഗാസുന്ദര്‍